ഭാരത് ബന്ദ്: പ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകന്‍ മരിച്ചു

ഭാരത് ബന്ദ്:  പ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകന്‍ മരിച്ചു

ന്യൂഡല്‍ഹി:ഭാരത് ബന്ദില്‍ രാജ്യതലസ്ഥാനം നിശ്ചലമായി. ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി. കര്‍ഷക സമരത്തിനിടെ ഇതുവരെ 700ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഭാരത് ബന്ദില്‍ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററില്‍ അധികം ദൂരം ഗതാഗത തടസം അനുഭവപ്പെട്ടു. നാല്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷക പ്രക്ഷോഭം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.