ശ്രീനഗര്‍: പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം വീണ്ടും തകര്‍ത്തു. ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരില്‍ ഒരാളെ സൈന്യം പിടികൂടുകയും മറ്റൊരു ഭീകരനെ വെടിവച്ച് കൊല്ലുകയും ചെയ്തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര നീക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. മൂന്നു ഭീകരരെ വധിക്കുകയും വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.