കോടതി ഇടപെട്ടു: പട്ടണം മതിലകം ഖനനങ്ങൾ പുനരാരംഭിച്ചു

കോടതി ഇടപെട്ടു: പട്ടണം മതിലകം ഖനനങ്ങൾ പുനരാരംഭിച്ചു

കൊച്ചി : എറണാകുളം, തൃശൂർ ജില്ലകളിലെ പട്ടണം, മതിലകം എന്നീ ഗ്രാമങ്ങളിൽ PAMA ഇൻസ്റ്റിറ്റ്യൂ ട്ട് നടത്തി വന്നിരുന്ന ഖനനങ്ങൾ പുനരാംഭിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയിരുന്ന സ്റ്റേ ഓർഡർ മരവിപ്പിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ ഖനനങ്ങൾ പുനരാംഭിച്ചത്. ഇന്നുരാവിലെ 7 മണിമുതൽ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഗവേഷണത്തിന് നേതൃത്വം നൽകുന്ന പി ജെ ചെറിയാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

2006-07 ൽ ആരംഭിച്ച പട്ടണം ഖനനം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020 ജനുവരിയിൽ പുനരാരംഭിച്ചിരുന്നു. പക്ഷെ ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഖനനത്തിനുള്ള അനുമതി ഈ മാസം പിൻവലിച്ചു.
ഇതിനെതിരെയാണ്   പി ജെ ചെറിയാൻ  ഡൽഹി  ഹൈക്കോർട്ടിനെ സമീപിച്ചത്.   ഇപ്പോൾ  നടക്കുന്ന ഖനനത്തിൽ, 65 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ചപ്പോൾ 2000 വർഷത്തിലേറെ പഴക്കമുള്ള മെഡിറ്ററേനിയൻ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ നിന്നുള്ള ആകർഷകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.