കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളിലും ഒഡിഷയിലെ പിംപ്ലിയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ എഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങി. സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. കൃഷിമന്ത്രി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപൂര്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തത്. പ്രിയങ്ക ട്രിബ്രവാളാണ് മമതയ്‌ക്കെതിരായ ബിജെപി സ്ഥാനാര്‍ഥി. സിപിഎം നേതാവായ ശ്രിജിബ് ബിശ്വാസ് ആണ് ഇടതു സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. ഒക്ടോബര്‍ മൂന്നിലാണ് വോട്ടെണ്ണല്‍ നടക്കും.