വിളിക്കാം, വിവരമറിയാം; റവന്യൂ വകുപ്പിന്റെ കോള്‍ സെന്ററിന് ഇന്ന് തുടക്കം

വിളിക്കാം, വിവരമറിയാം; റവന്യൂ വകുപ്പിന്റെ കോള്‍ സെന്ററിന് ഇന്ന് തുടക്കം

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ പ്രത്യേക കോള്‍ സെന്റര്‍ തിരുവനന്തപുരത്ത് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും ജനങ്ങള്‍ക്ക് ഫോണില്‍ അറിയിക്കാനാണ് പുതിയ സംവിധാനം. 1800 42 552 55 ആണ് ടോള്‍ ഫ്രീ നമ്പര്‍.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. കോള്‍ എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നവയാണെങ്കില്‍ അങ്ങനെയും അല്ലെങ്കില്‍ ഫോണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയും പരിഹാരം നിര്‍ദേശിക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.

വിളിക്കുമ്പോള്‍ ഉടന്‍ പരിഹാരം ലഭിക്കാത്തവയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ കോള്‍ റെക്കോര്‍ഡ് പരിശോധിച്ച് മറുപടി നല്‍കും. കോള്‍ സെന്റര്‍ ഉദ്ഘാടനം തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ ഇന്ന് രാവിലെ 11 ന് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.