ഷോപ്പിയാനില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ഷോപ്പിയാനില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ രഖാമ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

സുരക്ഷാസേനയും പൊലീസും രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതിന് പിന്നാലെ സേന തിരിച്ചടിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 23ന് ഷോപ്പിയാന്‍ സെയ്നപോറ ഏരിയയിലെ കശ് വ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.

സെപ്റ്റംബര്‍ 20ന് ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. കൂടാതെ, ഷോപ്പിയാനിലെ റാവല്‍പോറ വില്ലേജില്‍ നടത്തിയ തിരച്ചിലില്‍ ജെയ്ഷെ മുഹമ്മദ് കമാണ്ടര്‍ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.