പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമെന്ന് സിദ്ദു

പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമെന്ന് സിദ്ദു

അമൃത്സര്‍: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നിൽക്കുമെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും തത്വങ്ങളെ ഉയർത്തിപ്പിടിക്കും. എല്ലാ പ്രതികൂലശക്തികളും തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചോട്ടെ, ക്രിയാത്മക ഊർജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാൻ ശ്രമിക്കും. പഞ്ചാബിയത്(ലോക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും- സിദ്ദു ട്വീറ്റ് ചെയ്തു.



പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങുമായുള്ള കൊമ്പുകോർക്കലിൽ സിദ്ദുവിന് ഒപ്പമായിരുന്നു രാഹുലും പ്രിയങ്കയും. കലഹം മൂത്തതോടെ പാർട്ടി ഉന്നത നേതൃത്വം അമരീന്ദറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. രാജിവെച്ചതിന് പിന്നാലെ അമരീന്ദർ കോൺഗ്രസ് വിടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.