കണ്ണൂര്‍: മയക്കുമരുന്ന് കിട്ടാത്തതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അക്രമാസക്തരായി. മുഹമ്മദ് ഇര്‍ഫാന്‍, മഹേഷ് എന്നിവരാണ് അക്രമാസക്തരായത്. ഇവരെ ചികിത്സയ്ക്കായി മനോരോഗ വിഭാഗത്തിലേക്ക് മാറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇവര്‍ സഞ്ചരിച്ച ആംബുലന്‍സിന്റെ ചില്ലുകള്‍ ഇടിച്ചു തകര്‍ത്തു. മറ്റൊരാള്‍ കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കിട്ടാത്തതാണ് പ്രതികള്‍ അക്രമാസക്തരാകാന്‍ കാരണമെന്നാണ് സൂചന.