സര്‍ക്കാരിന്റെ ഏക പേരുകാരനെ അംഗീകരിച്ച് ഗവര്‍ണര്‍; കുസാറ്റ് വിസിയായി ഡോ. പി.ജി. ശങ്കരനെ നിയമിച്ചു

സര്‍ക്കാരിന്റെ ഏക പേരുകാരനെ അംഗീകരിച്ച് ഗവര്‍ണര്‍; കുസാറ്റ് വിസിയായി ഡോ. പി.ജി. ശങ്കരനെ നിയമിച്ചു

തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഏക പേരുകാരനെ അംഗീകരിച്ച് ഗവര്‍ണര്‍. കുസാറ്റ് പ്രൊ വിസിയായ ഡോ. പി.ജി. ശങ്കരനെനെയാണ് പുതിയ കുസാറ്റ് വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. ഡോ. കെ.എന്‍. മധുസൂദനന്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് നിയമനം.

കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. നേരത്തെ ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ കുസാറ്റ് വിസിയും ഉള്‍പ്പെട്ടിരുന്നു. കോടതി വിധി അനുകൂലമായതോടെയാണ് മധുസൂദനന്‍ വിസി സ്ഥാനത്ത് തുടര്‍ന്നത്.

ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ വിസിയായി പി.ജി. ശങ്കരന്റെ പേര് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്ന് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ അഭ്യൂഗങ്ങള്‍ക്ക് ഇടനല്‍കാതെ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.