ഷാർജ: എമിറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്റർ നിലത്തിറക്കി. തുടർന്ന് അപകടത്തില്‍ പെട്ടവരെ ഷാർജ അല്‍ ഖാസിമി ആശുപത്രിയേക്ക് ഹെലികോപ്റ്ററിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നടത്തിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
അപകടത്തില്‍ പെട്ടയാള്‍ക്ക് അടിയന്തരചികിത്സ ആവശ്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഷാർജ പോലീസ് മന്ത്രാലയത്തിന്‍റെ ഹെലികോപ്റ്ററിന്‍റെ സഹായം തേടിയത്.
പിന്നീട് മന്ത്രാലയം വീഡിയോ സഹിതം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു..