മസ്കറ്റ്: ഒമാനിലെ പൊതുപാർക്കുകളും പൂന്തോട്ടങ്ങളും സന്ദർശകർക്കായി തുറന്നു. മസ്കറ്റ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ഷഹീന്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കേടുപാടുകള്‍ അറ്റകുറ്റപ്പണി നടത്തി തീർത്തതിന് ശേഷമാണ് പൊതുപാർക്കുകള്‍ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, അല്‍ നസീം പൊതുപാർക്ക്, കല്‍ബുആ പാർക്ക്, ഗുബ്രാ ലേക്ക് പാർക്ക് എന്നിവ തുറക്കുന്ന ദിവസം ഉടന്‍ അറിയിക്കുമെന്നും മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.