കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽകോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.
2019ലാണ് സംഭവം. അന്ന് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു പ്രായം. എന്നാൽ മോന്‍സണെ ഭയന്നാണ് അന്ന് പരാതി നല്‍കാന്‍ മടിച്ചതെന്ന് അമ്മയും മകളും പൊലീസിനോട് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനാണ് മോന്‍സൺ മാവുങ്കലിനെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്.
നിലവില്‍ മോന്‍സണെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം.