ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. എക്സ്പോ 2020 യിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച.
എന്‍റെ സഹോദരനുമായി ഇന്ന് കൂടികാഴ്ച നടത്തി, എക്സ്പോയിലെ ഓരോ കൂടികാഴ്ചകളും പുതിയ ആശയങ്ങളുടേതാണ്, ശോഭനമായ ഭാവിക്കുവേണ്ടിയുളളതാണ്, യുഎഇയ്ക്കായി ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.