തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 14 നാണ് ഷെഫീന മണ്ണന്തലയില്‍ താമസത്തിന് എത്തിയത്. ചികിത്സയുടെ ഭാഗമായി വാടയ്ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മാതാപിതാക്കളാണ് ഷെഫീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നിയ ഇവര്‍ മണ്ണന്തല പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെഫീനയുടെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.