ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോയിലേക്ക് എത്തിയ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തിലേക്കെത്തുന്നു. വാരാന്ത്യ അവധി ദിനങ്ങളില്‍ നിരവധി പേരാണ് എക്സ്പോ കാണാനായി എത്തിയത്. വരും ദിവസങ്ങളിലും സന്ദർശനത്തിരക്ക് അനുഭവപ്പെടുമെന്നു തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. ഒക്ടോബർ ഒന്നുമുതല്‍ 17 വരെ ടിക്കറ്റെടുത്ത് 771477 പേർ എക്സ്പോ കണ്ടുവെന്നാണ് കണക്കുകള്‍.
അതേസമയം കഴിഞ്ഞ പൊതു അവധി ദിനങ്ങളിലെ അഭൂതപൂർവ്വമായ തിരക്ക് സന്ദർശകരുടെ എണ്ണം 10 ലക്ഷത്തിലേക്ക് എത്തിച്ചുവെന്നുതന്നെയാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. വിവിധ പവലിയനുകളിലെ ആഘോഷങ്ങളിലെ സന്ദശകരുടെ പങ്കാളിത്തവും സന്തോഷം നല്‍കുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.