തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രനെതിരെ നടപടിയുമായി സി.പി.എം. ലോക്കൽ കമ്മിറ്റിയിൽനിന്ന് ജയചന്ദ്രനെ നീക്കം ചെയ്യുകയും വിഷയത്തിൽ അന്വേഷണത്തിന് ഏരിയാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
കുഞ്ഞിനെ ദത്ത നൽകിയ നടപടിയിൽ പ്രതികരിച്ചതിന് പിന്നാലെയാണ് അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രനെതിരെ പാർട്ടിയുടെ നടപടി. അതേസമയം പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ജയചന്ദ്രനെ നീക്കം ചെയ്യാൻ തീരുമാനമായി. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രൻ. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു.
സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലെ മുഴുവൻ അംഗങ്ങളും ആവശ്യപ്പെട്ടത്. യോഗത്തിൽ ജയചന്ദ്രനും പങ്കെടുത്തിരുന്നു.