കസേരകള്‍ കോടതി കൊണ്ടുപോയി; ഇരിപ്പിടമില്ലാതെ ട്രഷറി ജീവനക്കാര്‍

 കസേരകള്‍ കോടതി കൊണ്ടുപോയി; ഇരിപ്പിടമില്ലാതെ ട്രഷറി ജീവനക്കാര്‍

പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറി ഓഫിസിലെ കസേരകള്‍ ജപ്തി ചെയ്ത കോടതി. ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാതായതോടെ ട്രഷറി ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

പന്തളം തോന്നല്ലൂര്‍ രവിമംഗലത്ത് വീട്ടില്‍ ഓമനയമ്മയുടെ വസ്തു കല്ലട ജലസേചന പദ്ധതിക്കായി 25 വര്‍ഷം മുന്‍പ് ഏറ്റെടുത്തതിന്റെ പണം മുഴുവന്‍ കിട്ടാത്തതിനു ഫയല്‍ ചെയ്ത കേസിലാണ് നടപടി. കുറച്ചു തുക ലഭിച്ചെങ്കിലും നഷ്ടപരിഹാരം കുറഞ്ഞുപോയെന്നു കാട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് 76,384.75 രൂപ നല്‍കണമെന്ന് കോടതി വിധിച്ചു. ഈ തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ജപ്തി നടപടി.

സബ് ട്രഷറിയിലെ 10 കസേര, നാല് കംപ്യൂട്ടര്‍ എന്നിവ ജപ്തി ചെയ്യാനാണു കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്നലെ 11.30 ന് കോടതി ഉദ്യോഗസ്ഥരെത്തി കസേരകള്‍ ജപ്തി ചെയ്യുകയായിരുന്നു. പക്ഷെ കംപ്യൂട്ടറുകള്‍ കൊണ്ടുപോയില്ല. കസേരകള്‍ കൊണ്ടു പോയതോടെ ജീവനക്കാര്‍ക്ക് ഇരുന്നു ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് നിന്നുകൊണ്ടാണ് ജീവനക്കാര്‍ ഫയലുകള്‍ നോക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.