ദത്ത് വിവാദം; സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ

ദത്ത് വിവാദം; സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിലവിലെ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ. സർക്കാരിന് ഈ നിലപാട് തുടരുകയാണെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ പറഞ്ഞു.

ആരോപണ വിധേയരെ മാറ്റി നിർത്തണം. ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കും. താത്കാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിർത്തണമെന്ന് അനുപമ വ്യക്തമാക്കി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്നത്.

കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നുത്. കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. എന്നാൽ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണമെന്ന് അനുപമ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.