മരംമുറി ഉത്തരവില്‍ അന്വേഷിക്കണം വേണമെന്ന് കാനം

 മരംമുറി ഉത്തരവില്‍ അന്വേഷിക്കണം വേണമെന്ന് കാനം

ആലപ്പുഴ: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിച്ച സംഭവതത്തിനെതിരെ സിപിഐ. അനുമതി നല്‍കിയത് ഗൗരവ വിഷയമെന്നാണ് സിപിഐ വിലയിരുത്തല്‍. വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. കേരളത്തില്‍ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനേക്കാള്‍ ഒരു ശതമാനം നികുതി ഇടത് സര്‍ക്കാര്‍ കുറക്കുകയും ചെയ്തു. കൂട്ടിയവര്‍ കുറക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും കാനം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.