വയനാട്ടില്‍ മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘം പിടിയില്‍

വയനാട്ടില്‍ മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘം പിടിയില്‍

വയനാട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീര്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ ഇതിനു മുൻപും നിരവധി മയക്കുമരുന്ന് കേസില്‍ പ്രതികളാണ്.

ജിഷാദ് വയനാട്ടിലും കോഴിക്കോടുമായി നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഷഹീറും മുൻപ് മയക്കുമരുന്ന് കേസുകളില്‍ പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎക്കു പുറമെ കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഡയസ്പാം ഗുളികകള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.