തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക തീരത്തെ ന്യൂനമര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച മുതല്‍ മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടും. അതേസമയം ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടാന്‍ തുറന്നിരുന്ന ഷട്ടര്‍ അടച്ചു.
നീരൊഴുക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണ് അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചത്. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഞായറാഴ്ചയാണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്.