ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം. പുനസംഘടനക്കെതിരായ ഇരുവരുടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ് പരാതി. നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്ന് പരാതിക്കാര്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
പുനസംഘടനയിലെ എതിര്‍പ്പ് പരസ്യമാക്കി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടന വേണ്ടെന്നും നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. ഇതേ നിലപാട് തന്നെയാണ് രമേശ് ചെന്നിത്തലക്കും.
ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് അറിയിക്കും മുമ്പേ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ എതിര്‍ വിഭാഗം നീക്കം കടുപ്പിക്കുകയാണ്. പാര്‍ട്ടി പുനസംഘടന നടത്തുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് പുനസംഘടനയെന്ന് വ്യക്തമാക്കി സുധാകരന് പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്.