കോട്ടയത്ത് വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കോട്ടയത്ത് വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

പാലാ: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്.

ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

ജിയോളജി വകുപ്പ് പരിശോധന തുടങ്ങി. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും   അനുഭവപ്പെട്ടിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.