കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഒഴിവ്

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഒഴിവ്

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവ്. തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജർ ഐ.ടി.) എന്നിവയിലേക്ക് സ്ഥിരം നിയമനമായിരിക്കും. ഒ.ബി.സി. കാറ്റഗറിയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് അപേക്ഷിക്കാം. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സിസ്റ്റം അനലിസ്റ്റ്(ഡെപ്യൂട്ടി മാനേജർ ഐ.ടി.) ; യോഗ്യത: ബി.ഇ./ബി.ടെക്. എം.സി.എ. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കോർ ബാങ്കിങ് സൊലൂഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 38 വയസ്സ്.

മാർക്കറ്റിങ് എക്സിക്യൂട്ടീവ് : യോഗ്യത: ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി: 30 വയസ്.

ക്രെഡിറ്റ് ഓഫീസർ : യോഗ്യത: ബിരുദവും ജൂനിയർ അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ്
പരീക്ഷ പാസായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 40 വയസ്.

ജാവ ജെ.ഇ.ഇ. ഡെവലപ്പർ: യോഗ്യത: ബി.ഇ./ ബി.ടെക്./ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. കോർബാങ്കിങ് സൊലൂഷനിൽ ഒരുവർഷത്തെ പ്രവത്തിപരിചയം. പ്രായപരിധി: 35 വയസ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kfc.orgഎന്ന വെബ്സൈറ്റ്കാണുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.