വാഷിംഗ്ടണ്‍: ട്വിറ്റര്‍ സിഇഒയായി നിയമിക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാളിന് വാര്‍ഷിക ശമ്പളമായി ലഭിക്കുക ഒരു മില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏഴു കോടി 50 ലക്ഷം പരം രൂപ. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) ഫയലിംഗ് പ്രകാരമാണ് ഈ 37 കാരനായ ഐ.ഐ.ടി ബോംബേ ബിരുദധാരിയുടെ ശമ്പളക്കണക്ക് പുറത്തു വന്നിരിക്കുന്നത്.
വാര്‍ഷിക അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനം ടാര്‍ഗറ്റ് ബോണസും പരാഗിന് ലഭിക്കും. റസ്ട്രിക്റ്റഡ് സ്റ്റോക് യൂണിറ്റ് (ആര്‍.എസ്.യു) വഴി 12.5 മില്യണ്‍ ഡോളറും ഇദ്ദേഹത്തിന് ലഭിക്കും. ട്വിറ്റര്‍ ജോലിക്കാര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങളും ഇതിനു പുറമേ ലഭിക്കും. ഈ വര്‍ഷവും ആര്‍.എസ്.യുവും പിആര്‍.എസ്.യുവും അഗ്രവാളിന് ലഭിച്ചിട്ടുണ്ടെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിവരം. എന്നാല്‍ കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല.