കേരള എന്‍ജിനിയറിങ് പ്രവേശനം: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വരെ അവസരം

കേരള എന്‍ജിനിയറിങ് പ്രവേശനം: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച വരെ അവസരം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ ന്യൂനത പരിഹരിക്കാന്‍ അവസരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്.

ഇതോടൊപ്പം പ്രൊഫൈലും പരിശോധിക്കാനുള്ള അവസരം ഉണ്ട്. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2332120, 2338487.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.