'സെവുഡി' ക്ക് ബ്രിട്ടനില്‍ അംഗീകാരം; ഒമിക്രോണിനെതിരെ ഫലപ്രദമായ ആന്റി ബോഡി മരുന്നെന്ന് അവകാശവാദം

   'സെവുഡി' ക്ക് ബ്രിട്ടനില്‍ അംഗീകാരം; ഒമിക്രോണിനെതിരെ ഫലപ്രദമായ ആന്റി ബോഡി മരുന്നെന്ന് അവകാശവാദം

ലണ്ടന്‍:കൊറോണയ്ക്കതിരെ പുതിയ ആന്റി ബോഡി മരുന്നായ 'സെവുഡി'ക്ക് ബ്രിട്ടന്റെ അംഗീകാരം.  ദ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് (എംഎച്ച്ആര്‍എ)മരുന്നിന് അംഗീകാരം നല്‍കിയത്. ഇത് ഒമിക്രോണ്‍ ചികിത്സയ്ക്കും ഫലപ്രദമാകുമെന്നാണ് നിഗമനം.അംഗീകാരം നല്‍കിയതിന് പിന്നാലെ ബ്രിട്ടന്‍ ഏകദേശം 100,000 യൂണിറ്റ് മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെവുഡി അഫവാ സോത്രോവിമാബ് എന്നാണ് മരുന്നിന്റെ പേര്. ജിഎസ്‌കെയും വീര്‍ ബയോടെക്നോളജിയും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 'മോല്‍നുപിറാവിറി'ന് ശേഷം എംഎച്ച്ആര്‍എ അംഗീകരിച്ച രണ്ടാമത്തെ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയാണിത്. കൊറോണ വൈറസ് ബാധ കൊണ്ടുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് മുതല്‍ രോഗം വലിയ അപകടകാരിയാവാന്‍ ശേഷിയുള്ളവര്‍ക്ക് വരെ ഫലപ്രദമാണ് പുതിയ മരുന്നെന്നാണ് അവകാശ വാദം.

കൊറോണ വൈറസിന്റെ പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് തടയുകയാണ് സെവുഡി / സോത്രോവിമാബ്് ചെയ്യുന്നത്. പന്ത്രണ്ടിനു മുകളില്‍ പ്രായവും 40 കിലോ ഗ്രാമിലധികം ഭാരവുമുള്ളവര്‍ക്ക് മരുന്ന് നല്‍കാമെന്ന് എംഎച്ച്ആര്‍എ വ്യക്തമാക്കി. ഗുരുതരരോഗികളില്‍ ഒറ്റ ഡോസ് തന്നെ 79 ശതമാനം അപകടസാധ്യത കുറയ്ക്കുമെന്ന് എംഎച്ചആര്‍എ പറയുന്നു.

ഇതിന് മുന്‍പ് ബ്രിട്ടന്‍ മോല്‍നുപിറാവിന്‍ ആന്‍ഡി വൈറല്‍ ഗുളികയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഈ ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.അത്തരം അപകട സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.