സൗദിയില്‍ വാഹനാപകടം: ബേപ്പൂര്‍ സ്വദേശികളായ മലയാളി ദമ്പതികളും മൂന്ന് മക്കളും മരിച്ചു

സൗദിയില്‍ വാഹനാപകടം: ബേപ്പൂര്‍ സ്വദേശികളായ മലയാളി ദമ്പതികളും മൂന്ന് മക്കളും മരിച്ചു

ദമാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കുടുംബത്തിലെ അഞ്ച് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍(45), ഭാര്യ ഷബ്ന (36) ഇവരുടെ മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ദമാമില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ജുബൈലില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും അപകസ്ഥലത്ത് തന്നെ മരിച്ചു.

ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനുഗമിക്കുകയായിരുന്നു കുടുംബം.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍-റെയ്ന്‍ ആശുപത്രയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ടിട്ടുണ്ട്. മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.