ടെല്‍ അവീവ്: ഇസ്രയേല്‍ പൗരന് നേരെ കത്തി ആക്രമണം നടത്തിയ പലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു. ജെറുസലേമിലെ ഡമാക്കസ് ഗേറ്റില്‍ വെച്ചായിരുന്നു സംഭവം. മുഹമ്മദ് ഷൗക്കത്ത് സലാമ (25) എന്നയാളെയാണ് ഇസ്രായേല്‍ ബോര്‍ഡര്‍ പോലീസ് വെടിവെച്ച് കൊന്നത്.
ജൂത വിശ്വാസിയായ ഇരുപതു വയസുകാരനെയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. റോഡ് മുറിച്ച് കടന്നുവന്ന പൗരനെ ഇയാള്‍ തിരിഞ്ഞുനിന്ന് കുത്തുകയായിരുന്നു. കഴുത്തിലും വയറിലുമാണ് കുത്തിയത്. ഇതിന് പിന്നാലെ സമീപത്ത് നിന്നയാളുകള്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്താന്‍ ആരംഭിച്ചു. ഇതോടെയാണ് പോലീസ് വെടിയുതിര്‍ത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേലിന്റെ ഈ പ്രവൃത്തിയെ അപലപിച്ചുകൊണ്ട് പലസ്തീന്‍ രംഗത്തെത്തി. മുറിവേറ്റയാളെ കൊലപ്പെടുത്തുന്നത് കുറ്റമാണെന്നാണ് പലസ്തീന്‍ പറഞ്ഞത്. അതേസമയം ഇസ്രായേല്‍ പോലീസ് ഇവരുടെ ധീരതയെ പുകഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഇസ്രയേല്‍ പൗരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ യുവാവ് പലസ്തീന്‍ തീവ്രവാദിയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു.