കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കുറവുള്ള പ്രത്യേക തരം ഇന്ധനമുപയോഗിച്ച് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനങ്ങള്‍

  കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കുറവുള്ള പ്രത്യേക തരം ഇന്ധനമുപയോഗിച്ച് ബ്രിട്ടീഷ്  എയര്‍വെയ്സ്  വിമാനങ്ങള്‍


ലണ്ടന്‍: ഏറ്റവും കുറച്ച് കാര്‍ബണ്‍ പുറത്തുവിടുന്ന ഇന്ധനവുമായി ബ്രിട്ടീഷ് വിമാനങ്ങള്‍. സസ്റ്റയിനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ എന്നു വിളിക്കുന്ന (എസ് എ എഫ്) ഇന്ധനം ഇതിനായി ബ്രിട്ടനില്‍ വികസിപ്പിച്ചെടുത്തു. ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങളാണ് ആദ്യമായി പുതിയ ഇന്ധനം ഉപയോഗിച്ച് പറക്കല്‍ ആരംഭിച്ചത്.

ഇമ്മിംഗ്ഹാമിന് സമീപമുള്ള ഫിലിപ്‌സ് 66 ഹംബര്‍ റിഫൈനറിയിലാണ് ഈ ഇന്ധനം ഉത്പ്പാദിപ്പിക്കുന്നത്. സാധാരണ നാഫ്ത കലര്‍ന്ന ഇന്ധനത്തേക്കാള്‍ ക്ഷമത കൂടുതലുള്ളതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞതുമാണിത്. പച്ചക്കറികള്‍, മറ്റ് കൊഴുപ്പുകള്‍, ഗ്രീസ് എന്നിവയുടെ സുസ്ഥിര മാലിന്യ ഫീഡ്‌സ്റ്റോക്കില്‍ നിന്നാണ് ഇന്ധനം ഉണ്ടാക്കുന്നത്.

2050 ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ വിമുക്തമാക്കണമെന്ന ആഗോളലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരു ലക്ഷം ടണ്‍ ഇന്ധനം വരെ ഉപയോഗിക്കാനുള്ള ഒരുക്കമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് നടത്തുന്നത്.ബ്രിട്ടീഷ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യുട്ടീവ് സീന്‍ ഡോയല്‍ പറഞ്ഞു:സീറോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. 2030-ഓടെ പത്ത് ശതമാനം ഫ്ളൈറ്റുകളിലും ഈ ഇന്ധനം ഉപയോഗിക്കാനാണുദ്ദേശിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.