സൗദി അറേബ്യയിലെ വിമാനത്താവളം ആക്രമിക്കാന്‍ യമനി ഭീകരര്‍ അയച്ച ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന

സൗദി അറേബ്യയിലെ വിമാനത്താവളം ആക്രമിക്കാന്‍ യമനി ഭീകരര്‍ അയച്ച ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന

ജിസാന്‍: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന തകര്‍ത്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.

സാധാരണക്കാരെയും, വിമാന യാത്രക്കാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണ ശ്രമം. യമന്റെ തലസ്ഥാനമായ സനാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ പറന്നുയര്‍ന്നതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസവും അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറത്തിയ രണ്ട് ഹൂതി ഡ്രോണുകളും, ഖമീസ് മുഷൈത്തിന് നേരെ വിക്ഷേപിച്ച ഡ്രോണും സൗദി വ്യോമ സേന തകര്‍ത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.