ലണ്ടന്‍: ബ്രിട്ടനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വെള്ളിയാഴ്ച 93,045 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ച്യെതത്. 111 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി.
ഒമിക്രോണ്‍ രാജ്യത്തെ സ്ഥിതി രൂക്ഷമാക്കുകയാണ്. ഈ വര്‍ഷാവസാനത്തിന് മുന്‍പു കഴിയുന്നത്ര ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ബൂസ്റ്റര്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെ യൂറോപ്പില്‍ ഏറ്റവും വേഗത്തിലുള്ള വാക്സിനേഷനൊപ്പം ഒമിക്രോണിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഡിസംബര്‍ 26ന് ശേഷം രാജ്യത്തെ നിശാക്ലബ്ബുകള്‍ അടച്ചു പൂട്ടുമെന്നും കടകളിലും ജോലി സ്ഥലങ്ങളിലും സാമൂഹിക അകലം പുനരാരംഭിക്കുമെന്നും വെല്‍ഷിലെ ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് പറഞ്ഞു. ഒമിക്രോണ്‍ തങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി.