ഒമിക്രോണ്‍ വ്യാപനം ചെറുക്കാന്‍ വീണ്ടും കര്‍ശന ലോക്ക്ഡൗണിലേക്ക് നെതര്‍ലാന്‍ഡ്സ്

 ഒമിക്രോണ്‍ വ്യാപനം ചെറുക്കാന്‍ വീണ്ടും കര്‍ശന ലോക്ക്ഡൗണിലേക്ക് നെതര്‍ലാന്‍ഡ്സ്

ആംസ്റ്റര്‍ഡാം: ക്രിസ്മസ്-പുതുവത്സര കാലയളവില്‍ നെതര്‍ലാന്‍ഡ്സ് കര്‍ശനമായ ലോക്ക്ഡൗണിലേക്ക്. ഒമിക്റോണ്‍ വ്യാപനം നിയന്ത്രിക്കാനാണ് വീണ്ടും ലോക്ക്ഡൗണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ അറിയിച്ചു.

'നെതര്‍ലാന്‍ഡ്സ് വീണ്ടും അടച്ചുപൂട്ടുകയാണ്. ഒമിക്റോണ്‍ വേരിയന്റുമായി നമ്മിലേക്ക് വരുന്ന അഞ്ചാമത്തെ കൊറോണ തരംഗം കാരണം അത് ഒഴിവാക്കാനാവില്ല,' റുട്ടെ ഒരു ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആവശ്യേതര കടകള്‍, റെസ്റ്റോറന്റുകള്‍, ഹെയര്‍ ഡ്രെസ്സര്‍ സ്ഥാപനങ്ങള്‍, ജിമ്മുകള്‍ എന്നിവ ജനുവരി 14 വരെ അടച്ചിടും. എല്ലാ സ്‌കൂളുകളും ജനുവരി 9 വരെ അടച്ചിടണമെന്നും തീരുമാനമായി.

വീടുകളില്‍ രണ്ടില്‍ കൂടുതല്‍ സന്ദര്‍ശകരെ സ്വീകരിക്കരുതെന്നും പുറത്തുള്ള ഒത്തുചേരലുകള്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള ശുപാര്‍ശയും മറ്റ് നടപടികളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് 'ആശുപത്രികളില്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യം' വരാനിടയാകും. ഇതിനകം തന്നെ കോവിഡ് 19 രോഗികള്‍ക്ക് ഇടം നല്‍കുന്നതിന് പതിവ് പരിചരണം ആശുപത്രികളില്‍ കുറച്ചിട്ടുണ്ട് -റുട്ടെ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.