ഒമിക്രോണ്‍: സ്ഥിരീകരിച്ചത് 89 രാജ്യങ്ങളില്‍, രോഗ വ്യാപനം വേഗത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

 ഒമിക്രോണ്‍: സ്ഥിരീകരിച്ചത് 89 രാജ്യങ്ങളില്‍, രോഗ വ്യാപനം വേഗത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

വിയന്ന: ഒമിക്രോണ്‍ സ്ഥിരീകരിച്ച ഇടങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ. ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ ഡേറ്റ ലഭ്യമാകേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.