സ്വിറ്റ്സർലൻഡ് മാർത്തോമ്മാ ഗായകസംഘം ഒരുക്കിയ ഈവർഷത്തെ ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധേയമാകുന്നു.

സ്വിറ്റ്സർലൻഡ് മാർത്തോമ്മാ ഗായകസംഘം ഒരുക്കിയ ഈവർഷത്തെ  ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധേയമാകുന്നു.

അഡ്വ. സൂസൻ ജോർജ് രചിച്ച് എബ്രഹാം ജോർജ് അഞ്ചേരി സംഗീതം നൽകിയ ´ശാന്തമാം ഈ രാവിൽ` എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സ്വിട്സർലണ്ടിന്റെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്ന ഇരുപതിൽപരം ഗായികാ ഗായകന്മാർ ചേർന്നാണ്.

അഭിലാഷ് തെക്കോട്ടിൽ, അമിത് ചെറിയാൻ, അഞ്ജു യോഹന്നാൻ, അനൂപ് എബ്രഹാം, അനുഗ്രഹ മാത്യു, അശ്വിൻ ഉമ്മൻ, ബിനി തോമസ്, ചെറിയാൻ കോശി (ജിജി), ചിന്നു മാത്യു, ദിവ്യ കോശി, ജൂലിയറ്റ സാംസൺ, നോറ ആൻ തെക്കോട്ടിൽ, ഒലീവിയ മണപ്പറമ്പിൽ, പ്രദീപ് തെക്കോട്ടിൽ, റിന്നു സാറ സജി, സീമ മത്തായി, സോണി വർഗീസ്, സൂസൻ ചരുവിള, ടിനു മേരി സാമുവൽ, വിനു വർഗീസ് എന്നിവരാണ് കരോൾ ഗാനം ആലപിച്ചത്.

അമിത് ചെറിയാനും റിന്നു സാറ സജിയും വീഡിയോ - ഓഡിയോ വിഭാഗം കൈകാര്യം ചെയ്തപ്പോൾ അഭിലാഷ് തെക്കോട്ടിൽ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.