ദുബായ്: 2022 ലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക എയർ സേഫ്റ്റി വെബ്സൈറ്റ് പുറത്തുവിട്ടു. എയർ ന്യൂസിലന്‍റാണ് ഒന്നാം സ്ഥാനത്ത്. എത്തിഹാദ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ആദ്യ 20 ല്‍ എമിറേറ്റ്സും ഇടം പിടിച്ചു. സിംഗപ്പൂർ എയർലൈന്‍സ്, ടിഎപി എയർ പോർചുഗല്‍, എസ് എ എസ്, ക്വാണ്ടാസ്,അലാസ്ക എയർ ലൈന്‍സ്, ഇവിഎ എയർ, വിർജിന്‍ ഓസ്ട്രേലിയ-അത്ലാന്‍റിക്, കാഥേ പസഫിക്,ഹവായിന്‍ എയർലൈന്‍സ്,അമേരിക്കന്‍ എയർലൈന്‍സ്, ലുഫ്താന്‍സ-സ്വിസ് ഗ്രൂപ്പ്, ഫിന്നയർ, ഖത്തർ എയർവേസ് എന്നിവയും ആദ്യ 20 ല്‍ ഇടം പിടിച്ചിട്ടുണ്ട്.
ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും വിമാനജീവനക്കാരോട് കാണിക്കുന്ന കരുതലുമാണ് എയർ ന്യൂസിലന്‍റിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. 385 എയർലൈനുകളെയാണ് വെബ്സൈറ്റ് ഇതിനായി നിരീക്ഷിച്ചത്.