മസ്കറ്റ്: ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമായി. 718 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 113 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 97.3 ശതമാനമാണ് രോഗമുക്തിയെന്നുളളതും ആശ്വാസമായി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് ആറുപേരാണ്. ഒമാനില്‍ 309588 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 301287 പേർ രോഗമുക്തി നേടി. 4119 പേരുടെ മരണവും സ്ഥിരീകരിച്ചു.
