വീണ്ടും സന്ദര്‍ശക വിസയുമായി ഒമാൻ

വീണ്ടും സന്ദര്‍ശക വിസയുമായി ഒമാൻ

ഒമാൻ: ഒമാനില്‍ വീണ്ടും സന്ദര്‍ശക വിസ അനുവദിച്ചു തുടങ്ങി. ഫാമിലി വിസിറ്റ്, എക്സ്പ്രസ് വിസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചത്.

കോവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസകളിൽ എത്തിയവര്‍ക്ക് അധികൃതര്‍ വിസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഈ സേവനം ഇപ്പോഴും ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.