നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്.

വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോടതി ഹർജി പരിഗണിക്കുന്നത്. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികളും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്ന് അറിയിക്കും. കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രശ്നത്തിൽ ഇടപ്പെട്ടതോടെ കേന്ദ്രം നയതത്ര നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ വധശിക്ഷ നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ യെമൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിൻ ആയി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.