രഞ്ജി ട്രോഫി: അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റുമായി തിളങ്ങി 16കാരന്‍ ഏദന്‍ ആപ്പിള്‍ ടോം

രഞ്ജി ട്രോഫി: അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റുമായി തിളങ്ങി 16കാരന്‍ ഏദന്‍ ആപ്പിള്‍ ടോം

രാജ്കോട്ട്: രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ കേരളത്തിന് വേണ്ടി നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദന്‍ ആപ്പിള്‍ ടോം. ഗ്രൂപ്പ് എയില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് 16കാരനായ ഏദന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം.

മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റണ്‍സിന് ഓള്‍ ഔട്ടായി. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടിയ താരമായിരുന്നു ഏദന്‍ ആപ്പിള്‍ ടോം.

കേരളത്തിനായി വിവിധ ക്യാമ്പുകളിലും അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് ഏദനെ കേരള ടീമില്‍ എത്തിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറ്റവും സാധ്യമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.