ഹോങ്കോംഗിൽ ചൈന പിടിമുറുക്കുന്നു ; നാല് പ്രതിപക്ഷ നിയമസഭാംഗങ്ങളെ അയോഗ്യരാക്കി

ഹോങ്കോംഗിൽ ചൈന പിടിമുറുക്കുന്നു ; നാല് പ്രതിപക്ഷ നിയമസഭാംഗങ്ങളെ അയോഗ്യരാക്കി

ഹോങ്കോംഗ് : ചൈനീസ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ ഹോങ്കോംഗ് സർക്കാർ നാല് പ്രതിപക്ഷ നിയമസഭാംഗങ്ങളെ അയോഗ്യരാക്കി. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമസഭാംഗങ്ങളെ  കോടതികളിലൂടെ പോകാതെ തന്നെ പുറത്താക്കുവാൻ ഹോങ്കോംഗ് സർക്കാരിനെ അധികാരപ്പെടുത്തുന്ന പ്രമേയം ആണ് ചൈന പാസാക്കിയത്.

മുൻ ബ്രിട്ടീഷ് കോളനിയുടെ മിനി പാർലമെന്റായ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ആരെയെങ്കിലും അയോഗ്യരാക്കിയാൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ രാജിവെക്കുമെന്ന് ഹോങ്കോങ്ങിലെ 19 പ്രതിപക്ഷ നിയമസഭാംഗങ്ങൾ നേരെത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.