പൊന്നിക്കൊരു കൂട്ടിന് പരമനും....!
'ഭർത്താവായാൽ ഇങ്ങനെ തന്നേ വേണം;
'എടി ഭാനുവേ...ഭാനൂ...പച്ചവെള്ളം...;
ഓടിക്കൊണ്ടുവായോ?'
ഒരുകുടം വെള്ളം..., ധാരകോരി..!
'കാൽ ലക്ഷംമോ..കാൽ ലക്ഷം 'രൂഫായോ'?
'നഹീ ഛോടേഗാ..,ജരൂർ പക്കടേംഗേ..!!'
മെല്ലെ, അവർ കാര്യഗൌരവം മനസ്സിലാക്കി.!
'ഇതിലുംഭേദം..' വാക്കുകൾ മുഴുമിപ്പിച്ചില്ല..!
'എന്നാലും..അവൻ എവിടെപ്പോയി..??'
സഹികെട്ട് ഗോവിന്ദൻകുട്ടി കൈ മലർത്തി..!
'ഭാനൂ.., ഇവരെ, ഓരോ പ്രാവശ്യോം സഹിച്ച
നമ്മുടെ കിട്ടുണ്ണിയേട്ടനെ സമ്മതിക്കണം...!'
സഹായി ഇരുചക്ര വാഹനത്തിൽ വന്നിറങ്ങി!
'അമ്മാവാ..വണക്കം...; ഞാൻ വിജയമ്മ..;
അക്കരെ കീഴുകരേന്നാ ഞാൻ വരുന്നത്...;
നിങ്ങളുടെ 'ടെമ്പറവരി' കുശിനിക്കാരി...'
'കുഞ്ഞേ, ഞങ്ങളുടെകൂടെ, പൊൻമലയിൽ..
രണ്ടു മാസം രാപാർക്കാൻ പറ്റുമോ...?'
'കരാറിൽ അതില്ലല്ലോ അമ്മാവാ..??'
'ആയിനത്തിൽ, പതിനയ്യായിരം രുപാ കൂടും;
ഇരുപതിനായിരം, നാളെ, മുൻകൂർ കിട്ടണം..!'
'...നാളെയോ...???'
'ഓരോരോ പാഴ്ചിലവേ..!!'
ക്യാപ്റ്റന് ആകെ ഒരു അസ്വസ്ഥത...!!
കോവിഡിന്റെ ആക്രമണം വ്യാപകമായി..!
കോവിഡു മാനദണ്ഡം സർക്കാർ ഇറക്കി..!
ജനങ്ങൾക്ക് ഇടം വലം തിരിയാൻ പറ്റുന്നില്ല..!
കുശിനിയിൽ, സാമൂഹ്യ അകലമായി...!!
മദ്ധാഹ്നഭക്ഷണം വിജയമ്മ നിരത്തും..;
പിന്നെ വന്നിരുന്ന് കഴിച്ചോണം..!
'എന്നാലും അവൻ എവിടെപ്പോയി... ??'
വിമാനയാത്ര ലോകമെമ്പാടും നിരോധിച്ചു..!
പള്ളിയില്ല.., പള്ളിക്കുടമില്ല..സർവ്വം നിശ്ചലം!
അസ്വസ്സ്സ്ഥതയുടെ ആലസ്സ്യത്തോടെ,
ദിനരാത്രങ്ങൾ ഇഴഞ്ഞു നീങ്ങുന്നു...!!
കോഴിക്കൂട്ടിൽ, കോഴികളുടെ തലയെണ്ണം
കുറയുന്നതായി പൂവങ്കോഴി സംശയിച്ചു..!!
പ്രഭാതഭക്ഷണത്തിനുശേഷം, ഉമ്മറത്ത്...
സൊറപറച്ചിലും, കഥകളിയും അരങ്ങേറുന്നു.!
'തൊട്ടുപോയേക്കരുത്.; കറിയാക്കാനുള്ള ഭൂതി..;
വിവരം അറിയും..; ജാഗ്രതൈ..!'
ചിറകുകൾ താഴ്തി, ഉറഞ്ഞുതുള്ളി വരുന്ന
പൂങ്കോഴിക്ക്.., ഏകസ്വരത്തിൽ ഇരുവരും...
'ധം..പീഛേ-മൂഡ്..'ഉശിരോടെ കൽപ്പിച്ചു..!
പൂങ്കോഴി ഞെട്ടി..!
അകമ്പടികൾ..., മുട്ടയിട്ടു ഞെട്ടിച്ചു..!
'ഭഗവാനേ..വന്നിരിക്കുന്നവർ ചില്ലറക്കാരല്ല.!'
അടുക്കളയിൽ 'വിജയമ്മയും' ഞെട്ടി...!
'എഴുപത്തൊന്നിൽ, യുദ്ധം ചെയ്തവരോടാ
പൂവന്റെ ...കബഡികളി...'
'ഗോലീ ചലായേഗാ.....ഭാഗ് ജാവോ...!!'
പൂവൻ കൂവി മറഞ്ഞു..!
സഹായി വിജയമ്മ ക്യാപ്റ്റന്റെ മുന്നിൽ..,
തലയിൽ തിരുമ്മി, ഓഛാനിച്ചു നിന്നു...
'സാറും, മാഡോം ശരിക്കും പട്ടാളമാ...??'
'മാഡം... ആ 'നിശാവേതനം' വേണ്ടാ..'
'കാർഗിലിൽ.., പരിക്കേറ്റതാ എനിക്കും..!!