ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച്‌ ചൈന

ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച്‌ ചൈന

ബെയ്ജിങ്: ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച്‌ ചൈന. നവംബര്‍ ആറിനാണ് വിക്ഷേപണ വാഹനമായ തായ്‌വാന്‍ ക്രോസ്മോഡ്രോമില്‍ നിന്നും മറ്റു 12 ഉപഗ്രഹങ്ങള്‍ക്കൊപ്പം ലോകത്തിലെ ആദ്യത്തെ ആറാം തലമുറ സെല്ലുലാര്‍ ടെസ്റ്റ് സാറ്റലൈറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ചെങ്‌ദു ഗുക്സിങ് എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ടിനിയന്‍ 05 എന്നറിയപ്പെടുന്ന ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്.

ചെങ്‌ദു ഗുക്സിങ് എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്കൊപ്പം ഉപഗ്രഹം വികസിപ്പിക്കുന്നതിന് ചൈന യൂണിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോണിക് സയന്‍സ് ആന്‍ഡ് ടെക്നോളജി, ബെയ്ജിങ് വീനാക്സിംഗ്കോംഗ് ടെക്നോളജി എന്നീ കമ്പനികളും സഹകരിച്ചു. ഇതിന്റെ പ്രധാനലക്ഷ്യം ഭൂമിയുടെ വിദൂര സംവേദനമാണ്.

നഗര നിര്‍മ്മാണം, കൃഷി, വനം എന്നിവയിലെ നിരീക്ഷണം സമാന സേവനങ്ങള്‍ ആവശ്യമുള്ള മറ്റ് വ്യവസായങ്ങള്‍ എന്നിവയായിരിക്കും ഉപഗ്രഹം കേന്ദ്രീകരിക്കുന്ന മേഖലകള്‍. ഈ ആറാം തലമുറ ഉപഗ്രഹം പുതിയ ആശയവിനിമയ നിലവാരത്തിന്റെ ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കുള്ള ഒരു ആഗോള പ്ലാറ്റ്ഫോമായി മാറുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.