ഷിന്റഗ ടണല്‍ തുറക്കുന്നു; തിയതി പ്രഖ്യാപിച്ചു

ഷിന്റഗ ടണല്‍ തുറക്കുന്നു; തിയതി പ്രഖ്യാപിച്ചു

ദുബായ്: ഷിന്റഗ ടണലിലൂടെ ദേരയില്‍ നിന്ന് ബർദുബായ് ഭാഗത്തേക്കുളള ഗതാഗതം പുനരാരംഭിക്കുന്നു. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 13 മുതല്‍ ഈ ദിശയില്‍ ഗതാഗതം ആരംഭിക്കുമെന്നാണ് അറിയിപ്പ്.


ഇന്‍ഫിനിറ്റി പാലം തുറന്നുകൊടുത്തതിന്റെ ഭാഗമായുളള അറ്റകുറ്റപ്പണികള്‍ക്കായാണ് ഈ ഭാഗത്തേക്കുളള ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചത്.മണിക്കൂറില്‍ 3000 വാഹനങ്ങള്‍ കടന്നുപോകുന്നതോടെ ഷിന്റഗ ഇടനാഴിയുടെ ശേഷി 15,000 വാഹനങ്ങളായി ഉയരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.