ദുബായ്: യുഎഇയില്‍ ചൂട് കൂടുന്നു. വെള്ളിയാഴ്ച താപനില 40 ഡിഗ്രിമുകളിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റർ വേഗതയില്‍ തെക്ക് കിഴക്ക് നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് പൊടിക്കാറ്റ് വീശും.
അല്‍ റുവൈസ് മേഖലയില്‍ 40 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 39 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില.