യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,226 പേര്‍ക്ക്

യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,226 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,226 പേര്‍ക്ക്. യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,47,961 ആയി. ഇവരില്‍ 1,41,883 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്ന 668 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. അഞ്ച് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

528 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 5,550 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 124,494 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.47 കോടി പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.