കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബില്‍ ഈ മാസം 20 ന് കോണ്‍സുലാർ സേവനം ഉണ്ടായിരിക്കും. വൈകീട്ട് 3.30 മുതലായിരിക്കും സേവനം ലഭ്യമാകുകയെന്ന് സംഘാടകർ അറിയിച്ചു. ക്ലബിലെ പാസ് പോർട്ട് സേവനങ്ങള്‍ ഞായറാഴ്ച ഒഴികെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാല് മുതല്‍ രാത്രി 9 വരെയും ലഭ്യമാകും.
ക്ലബില്‍ പ്രവർത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തിന്റെ പ്രവർത്തനം തിങ്കള്‍ ബുധന്‍ വെളളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ്. 0551062395 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.