പഴയ ഒരു കറൻസി പരിചയപ്പെട്ടാലോ?

പഴയ ഒരു കറൻസി പരിചയപ്പെട്ടാലോ?

റിപ്പബ്ലിക് ഇന്ത്യന്‍ 1 രൂപ നോട്ടുകളുടെ ആദ്യ ലക്കം 1949 ഓഗസ്റ്റ് 12 ന് ആണ് പുറത്തിറങ്ങിയത്. ആ സീരീസ് നോട്ടുകളിലെ ഒന്നാണ് മുകളില്‍ കാണിച്ചിരിക്കുന്ന നോട്ട്. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷം റിസര്‍വ് ബാങ്കിന്റെ ആദ്യ ഗവര്‍ണര്‍ ആയിരുന്നത് സി.ഡി. ദേശ്മുഖ് ആയിരുന്നെന്‍ങ്കിലും, ചുരുങ്ങിയ കാലം (1949 - 1950) K.R.K മേനോന്‍ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറിയായിരുന്നു. 1 രൂപ നോട്ടൊഴികെ അക്കാലത്തെ എല്ലാ നോട്ടുകളും സി.ഡി ദേശ്മുഖ്‌ന്റെ ഒപ്പ് വഹിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യാ ഗവണ്‍മെന്റ് അച്ചടിച്ച ആദ്യത്തെ ഒരു രൂപ നോട്ടുകളില്‍ ഒപ്പിട്ടത് ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സെക്രട്ടറി കെ ആര്‍ കെ മേനോനാണ് എന്നതാണ് ഈ നോട്ടുകളുടെ ആദ്യത്തെ പ്രത്യേകത. മറ്റ് പ്രത്യേകതകള്‍ താഴെ പറയുന്നവയാണ് .

മുന്‍ഭാഗം

  1. വൃത്തത്തിനുള്ളില്‍ മുന്‍ഭാഗത്ത് തന്നെ കൊടുത്തിരിക്കുന്ന അശോക സ്തംഭം
  2. ഒപ്പ് വച്ചിരിക്കുന്നത് - ധനകാര്യസെക്രട്ടറിയായ K.R.K മേനോന്‍
  3. വലിപ്പം : 64 x 101 mm & NUMERAL '1' in three places
  4. മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് :ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍

പിന്‍ഭാഗം

  1.  ഒരു വൃത്തത്തിന്റെ അകത്തായി കാണുന്ന പുഷ്പ ക്രമീകരണം
  2. മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് : 8 ഭാഷയില്‍ (ഉറുദു ഉള്‍പ്പെടെ)
  3. വാട്ടര്‍മാര്‍ക്ക് - അശോക സ്തംഭം
  4. ഷേഡ് - ഗ്രീന്‍

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കറന്‍സി പേപ്പര്‍ മണീ ഗ്യാരണ്ടി 55 ഗ്രേഡ് (PMG 55 Grade Currency) ഉള്ളതാണ്. ഇത്തരം നോട്ടുകള്‍ക്ക് വിപണിയില്‍ ഏകദേശം 9000 രൂപയോളം ഇപ്പോള്‍ വിലവരുന്നുണ്ട്.

SHAN KF

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.