കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കുളള മാർഗനിർദ്ദേശം യുഎഇ പുതുക്കി

കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കുളള മാർഗനിർദ്ദേശം യുഎഇ പുതുക്കി

ദുബായ്: കോവിഡ് രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ യുഎഇ പുതുക്കി. നാഷണല്‍ അതോറിറ്റി ഫോർ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റിന്‍റെ നിർദ്ദേശപ്രകാരം കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ആദ്യ ദിവസവും ഏഴാം ദിവസവും കോവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. 

അതേസമയം ലക്ഷണങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തെ തന്നെ പിസിആർ പരിശോധന നടത്താം. ഐസൊലേഷന്‍ ഉള്‍പ്പടെയുളള നിബന്ധനകളെല്ലാം ഒഴിവാക്കി. പുതിയ നിർദ്ദേശങ്ങള്‍ പ്രാബല്യത്തിലായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.