ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ വർദ്ധനവ്. ഏപ്രിലില്‍ സൂപ്പർ 98 പെട്രോള്‍ വില ലിറ്ററിന് 3 ദിർഹം 74 ഫില്‍സാകും. മാർച്ച് മാസത്തെ അപേക്ഷിച്ച് 51 ഫില്‍സിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്പെഷല്‍ 95 പെട്രോളിന് 3 ദിർഹം 62 ഫില്‍സും ഇ പ്ലസ് പെട്രോളിന് 3 ദിർഹം 55 ഫില്‍സുമാണ് പുതുക്കിയ നിരക്ക്.